July 24, 2024
Governing Council Meet
Malapuram, Kerala
ജനം സൗഹൃദവേദിയുടെ ഗവേണിംഗ് കൗൺസിൽ യോഗം 27.07.24 രാവിലെ 11.30 ന് മലപ്പുറം പൊന്നാനിയ്ക്കടുത്തുള്ള എം.ടി.എം ആർട്സ് ആൻഡ് സയൻസ് കോളേജിൽ ചേർന്നു.
ചെയർമാൻ ശ്രീ ജി സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
- ശ്രീ ഇ. ശ്രീധരൻ
- റിട്ട.ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണൻ
- ശ്രീ ആദി കേശവൻ
- ശ്രീ രഞ്ജിത് കാർത്തികേയൻ
- ഡോ ജെ പ്രമീളാദേവി
- ഡോ ഇന്ദിരാ രാജൻ
- ശ്രീ ഷെരീഫ് മുഹമ്മദ്
- അഡ്വ എം.ആർ അഭിലാഷ്
- ഡോ അരുൺ. എസ് രാജ്
- ശ്രീ കൃഷ്ണകുമാർ കെ. ടി
- ശ്രീ എ ജയകുമാർ
- ശ്രീ സന്ദീപ് വാചസ്പതി
എന്നിവരെ കൂടാതെ അഡ്വ. ശങ്കു. ടി ദാസ്, അഡ്വ ആഷിൻ എന്നിവർ പ്രത്യേക ക്ഷണിതാക്കളായും സംബന്ധിച്ചു. ശ്രീ ഇ ശ്രീധരൻ നിലവിളക്ക് കൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു. ജി സുരേഷ് കുമാറിന്റെ അദ്ധ്യക്ഷ ഭാഷണത്തിന് ശേഷം സി.ഇ.ഒ സന്ദീപ് വാചസ്പതി ജനം സൗഹൃദവേദിയുടെ ഉദ്യേശ ലക്ഷ്യങ്ങളും ഭാവി പരിപാടികളും വിശദീകരിക്കുന്ന പവർപോയിന്റ് പ്രസന്റേഷൻ അവതരിപ്പിച്ചു. തുടർന്ന് മുഴുവൻ അംഗങ്ങളും പങ്കെടുത്ത ചർച്ച നടന്നു.