July 13, 2024
Co-ordinators Meet
Malapuram District
ജനം സൗഹൃദവേദി മലപ്പുറം ജില്ലാ കോർഡിനേറ്റേഴ്സ് മീറ്റ് തിരുർ തൃക്കണ്ടിയൂർ മഹിളാസമാജം ഹാളിൽ ജനം സൗഹൃദ വേദി സി.ഇ.ഒ സന്ദീപ് വാചസ്പതി ഉദ്ഘാടനം ചെയ്തു. അമ്പതോളം പ്രവർത്തകർ പങ്കെടുത്ത യോഗത്തിൽ കുറ്റിപ്പുറം, എടപ്പാൾ, എടവണ്ണ, പൊന്നാനി, വള്ളിക്കുന്ന്, കോട്ടയ്ക്കൽ, പറപ്പൂർ, ഒഴൂർ, പൊന്മുണ്ടം, തവനൂർ, പുറത്തൂർ, തൃപ്രങ്ങോട്, കൊണ്ടോട്ടി, താനാളൂർ, നിറമരുതൂർ ,പൊന്മള എന്നിവിടങ്ങളിൽ സൗഹൃദവേദിയുടെ ചാപ്റ്ററുകൾ രൂപീകരിക്കാൻ തീരുമാനിച്ചു. ഭരതൻ വയ്യാട്ടിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ജില്ലാ കോർഡിനേറ്റർമാരായ സുധീശൻ കോടത്ത്, സജീഷ് പൊന്മള എന്നിവർ സംസാരിച്ചു.
ജനം സൗഹൃദവേദി നടത്തുന്ന ലഹരി വിരുദ്ധ ക്യാംപയ്ൻ നടത്തിപ്പിന് സമാന ലക്ഷ്യമുള്ളവരുമായി സഹകരിക്കണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. വിജയദശമി മഹോത്സവം വിപുലമായി ആചരിക്കാനും യോഗം തീരുമാനിച്ചു. തുടർ പ്രവർത്തനങ്ങൾക്കായി കോർഡനേറ്റർമാരെ ചുമതലപ്പെടുത്തി.
യോഗത്തിൽ ജനം സൗഹൃദവേദിയുടെ തിരൂർ മുനിസിപ്പൽ ചാപ്റ്റർ രൂപീകരിച്ചു. ശ്രീമതി അഡ്വ. രൂപ അധ്യക്ഷയായി ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.-