July 12, 2024
Chapter formation
Tirur & Thanoor
ജനം സൗഹൃദവേദി തിരൂർ, താനൂർ ചാപ്റ്ററുകൾ രൂപീകരിച്ചു. തിരുർ ചാപ്റ്റർ രൂപീകരണ യോഗം തൃക്കണ്ടിയൂർ മഹിളാസമാജം ഹാളിൽ ജനം സൗഹൃദ വേദി സി.ഇ.ഒ സന്ദീപ് വാചസ്പതി ഉദ്ഘാടനം ചെയ്തു. അഡ്വ. രൂപ (പ്രസിഡന്റ്), ജയരാജൻ (സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിൽ 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.
ശോഭപ്പറമ്പ് ക്ഷേത്രം ഓഡിറ്റോറിയത്തിൽ ചേർന്ന താനൂർ ചാപ്റ്റർ രൂപീകരണ യോഗം സി.ഇ.ഒ സന്ദീപ് വാചപ്സപതി ഉദ്ഘാടനം ചെയ്തു. 36 പേർ പങ്കെടുത്ത യോഗത്തിൽ ജില്ലാ കോർഡിനേറ്റർമാരായ സുധീശൻ കോടത്ത്, സജീഷ് പൊന്മള എന്നിവരും പങ്കെടുത്തു.
കെ സജീഷ് കുമാറിനെ പ്രസിഡന്റായും, കെ.എൻ സുഗതനെ സെക്രട്ടറിയായും യോഗം തീരുമാനിച്ചു. ലഹരി വിരുദ്ധ ബോധവത്കരണം, വിദ്യാരംഭം എന്നിവ വിപുലമായി നടത്താൻ തീരുമാനിച്ച് യോഗം പിരിഞ്ഞു.