July 11, 2024
Co-ordinators Meet
Thiruvananthapuram District
ജനം സൗഹൃദവേദിയുടെ തിരുവനന്തപുരം ജില്ലയിലെ കോഡിനേറ്റർമാരുടെ യോഗം ജില്ലാ കോഡിനേറ്റർ വിനോദ് തമ്പിയുടെ അധ്യക്ഷതയിൽ ചേർന്നു. സി.ഇ.ഒ ശ്രീ സന്ദീപ് വാചസ്പതി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും കോഡിനേറ്റർമാരെ നിശ്ചയിച്ചു . ചിങ്ങം 1 ന് മുൻപായി ജില്ലയിൽ 50 സ്ഥലങ്ങളിൽ ജനം സൗഹൃദവേദിയുടെ കമ്മറ്റികൾ രൂപീകരിക്കാൻ കോർഡിനേറ്റർമാർക്ക് ചുമതല നൽകി. വിദ്യാരംഭത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ ഇടങ്ങളിൽ പരിപാടി സംഘടിപ്പിക്കും. ജില്ലാ കേന്ദ്രത്തിൽ ഒരു വലിയ പരിപാടി സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ലഹരി വിരുദ്ധ ക്യാംപെയിൻ എല്ലാ മണ്ഡലങ്ങളിലെയും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടത്തും. യോഗ തീരുമാനങ്ങൾ നടപ്പാക്കാൻ കോർഡിനേറ്റർമാരായ വിനോദ് തമ്പി, മഞ്ചത്തല സുരേഷ്, അഭിലാഷ് പി. കെ എന്നിവരെ ചുമതലപ്പെടുത്തി.