June 15, 2024

District Co-ordinators Meet
Kochi

ജനം സൗഹൃദവേദി കോർഡിനേറ്റർമാരുടെ ആദ്യ യോ​ഗം കൊച്ചി ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ നടന്നു. 14 ജില്ലകളിൽ നിന്നായി 42 കോർ‌ഡിനേറ്റർമാർ പങ്കെടുത്തു. സൗഹൃദവേദി എക്സിക്യൂട്ടീവ് ചെയർമാൻ ജി. സുരേഷ് കുമാർ, സി.ഇ.ഒ സന്ദീപ് വാചസ്പതി, ജനം ടി വി മാനേജിംഗ് ‍ഡയറക്ടർ ചെങ്കൽ രാജശേഖരൻ നായർ, ഡയറക്ടർമാരായ പി. ആർ സജീവൻ, എസ്.ജെ.ആർ കുമാർ, എ ജയകുമാർ എന്നിവർ പങ്കെടുത്തു. സമൂഹത്തിൽ വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോ​ഗത്തിനെതിരെ വലിയ തോതിൽ ബോധവത്കരണം നടത്താൻ ആദ്യ യോ​ഗം തീരുമാനിച്ചു. സൗഹൃദവേ​ദിയുടെ പ്രവർത്തനം ആ​ഗോള വ്യാപകമായി വ്യാപിപ്പിക്കണമെന്ന് യോ​​ഗത്തിൽ ആവശ്യമുയർന്നു. ആദ്യ ഘട്ടമെന്ന നിലയിൽ കേരളത്തിൽ ഓണത്തിന് മുൻപായി ആയിരം ജനം സൗഹൃദവേദി ചാപ്റ്ററുകൾ സ്ഥാപിക്കാനും യോ​ഗം തീരുമാനിച്ചു.